Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിദേശികള്‍ക്കുള്ള ലെവിയില്‍ മാറ്റമില്ലെന്ന് ബജറ്റിനുശേഷം ധനമന്ത്രി

റിയാദ്- വിദേശികള്‍ക്കുള്ള ലെവിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. സബ്‌സിഡി ഇനത്തിലെ ധനസഹായം സൗദി പൗരന്മാര്‍ക്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് വിതരണം ചെയ്യുന്ന സിറ്റിസണ്‍ അക്കൗണ്ട് പ്രോഗ്രാം മാറ്റമില്ലാതെ അടുത്ത വര്‍ഷവും തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.
വര്‍ഷാവസാനത്തോടെ പൊതുകടം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 26 ശതമാനമായി ഉയരുമെന്ന് കണക്കാക്കുന്നതായി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. അടുത്ത കൊല്ലം 2.3 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ പെട്രോളിതര മേഖലയില്‍ 3.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ചില്ലറ, മൊത്ത വ്യാപാര, റെസ്റ്റോറന്റ്, ഹോട്ടല്‍ മേഖലയില്‍ 5.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഗതാഗത, ടെലികോം മേഖലയില്‍ 6.4 ശതമാനം വളര്‍ച്ചയുണ്ടായി. ധന, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ 5.4 ശതമാനം വളര്‍ച്ച കൈവരിച്ചു. സാമൂഹിക സേവന മേഖലയില്‍ 7.4 ശതമാനവും നിര്‍മാണ മേഖലയില്‍ 4.9 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയതായും ധനമന്ത്രി പറഞ്ഞു.

 

Latest News