Sorry, you need to enable JavaScript to visit this website.

സൗദിയിൽ 96 ശതമാനം പേർ മൊബൈൽ ഉപയോഗിക്കുന്നു

റിയാദ് - സൗദി ജനസംഖ്യയിൽ 15 വയസ്സും അതിൽ കൂടുതലും പ്രായവിഭാഗത്തിൽ പെട്ടവരിൽ 96.97 ശതമാനം പേരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ ഏറ്റവും പുതിയ സർവേയിൽ കണ്ടെത്തി. ഈ പ്രായ വിഭാഗത്തിൽ പെട്ടവരിൽ 96.74 ശതമാനം പേർക്കും സ്വന്തമായി മൊബൈൽ ഫോണുണ്ട്. 88.6 ശതമാനം പേർ ഇന്റർനെറ്റും 46.48 ശതമാനം പേർ കംപ്യൂട്ടറും ഉപയോഗിക്കുന്നു. 


രാജ്യത്തെ 92.77 ശതമാനം കുടുംബങ്ങൾക്കും ഇന്റർനെറ്റ് ലഭ്യമാണ്. 27.07 ശതമാനം കുടുംബങ്ങൾക്ക് വീടുകളിൽ സ്വന്തമായി ലാന്റ് ഫോൺ കണക്ഷനുണ്ട്. 99.27 ശതമാനം കുടുംബങ്ങൾക്കും സ്വന്തമായി മൊബൈൽ ഫോണുകളുണ്ട്. 


53.41 ശതമാനം കുടുംബങ്ങൾക്ക് സ്വന്തം വീടുകളിൽ കംപ്യൂട്ടറുകളുണ്ട്. 92.95 ശതമാനം കുടുംബങ്ങൾക്ക് വീടുകളിൽ ടി.വിയും 20.57 ശതമാനം കുടുംബങ്ങൾക്ക് സ്വന്തം ഭവനങ്ങളിൽ റേഡിയോയുമുണ്ടെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സർവേ റിപ്പോർട്ട് പറഞ്ഞു. 


 

Latest News