Sorry, you need to enable JavaScript to visit this website.

പരിഷ്‌കരിച്ച സൗദി ജവാസാത്ത് ആപിൽ ഇംഗ്ലീഷും; വിപുലമായ സേവനങ്ങൾ -ഡൗൺലോഡ് ചെയ്യാം

റിയാദ് - പരിഷ്‌കരിച്ച ജവാസാത്ത് ആപ് അറബിയും ഇംഗ്ലീഷും സപ്പോർട്ട് ചെയ്യുമെന്നും ജവാസാത്തിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഉപയോക്താക്കൾക്ക് അവസരമൊരുക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ജവാസാത്തിൽ നിന്നുള്ള നടപടിക്രമങ്ങളുടെ പുരോഗതി, ഹജ് നിർവഹിക്കുന്നതിനുള്ള അർഹത, മൂന്നു മാസത്തിനിടെ സൗദിയിൽ എത്തിയ, ഹവിയ്യതു മുഖീം ഇഷ്യൂ ചെയ്തിട്ടില്ലാത്ത വിദേശ തൊഴിലാളികളെയും വിസിറ്റ് വിസക്കാരെയും കുറിച്ചുള്ള വിവരങ്ങൾ, വിദേശികളുടെ ഹെൽത്ത് ഇൻഷുറൻസ് കാലാവധി, ആഭ്യന്തര മന്ത്രാലയ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത വിരലടയാളം, പുതിയ വിസയിൽ രാജ്യത്ത് എത്തിയ തൊഴിലാളികളും സന്ദർശകരും, വിസാ വിവരങ്ങൾ,  ഇഖാമ കാലാവധി, റീ-എൻട്രി വിസ തുടങ്ങിയ അന്വേഷണങ്ങൾക്ക് പുറമെ, ജവാസാത്ത് ഓഫീസ് നേരിട്ട് സന്ദർശിക്കുന്നതിന് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും  ജവാസാത്ത് ആപ് വഴി ഉപയോക്താക്കൾക്ക് സാധിക്കും. 


ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം

ആൻഡ്രോയിഡ്        ഐഫോൺ


ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങളായ അബ്ശിറിലും മുഖീമിലും പ്രവേശിച്ച് ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഉപയോക്താക്കളെ ആപ് സഹായിക്കും. ജവാസാത്തിൽ നിന്നുള്ള നടപടിക്രമങ്ങൾ, ഇവക്കുള്ള ഫീസുകൾ, ജവാസാത്തുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ, വാർത്തകൾ, ബോധവൽക്കരണ കാമ്പയിനുകൾ, സാമൂഹിക മാധ്യമങ്ങളിലെ ജവാസാത്ത് അക്കൗണ്ടുകളിൽ പ്രവേശിക്കൽ അടക്കമുള്ള സേവനങ്ങളും ആപ് നൽകുന്നു. വോയ്‌സ് ഓവർ ഫീച്ചർ വഴി വികലാംഗർക്ക് സപ്പോർട്ട് നൽകുമെന്നത് പുതിയ ആപിന്റെ സവിശേഷതയാണ്. ഏറ്റവും സമീപത്തെ ജവാസാത്ത് ഓഫീസുകൾ നിർണയിക്കുന്നതിനും ഈ ഓഫീസുകൾ വഴി ലഭിക്കുന്ന സേവനങ്ങൾ മനസ്സിലാക്കുന്നതിനും ആപ് സഹായിക്കുന്നു. ജവാസാത്ത് ഡയറക്ടറേറ്റുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതിനും 992 എന്ന ഏകീകൃത നമ്പറിൽ ജവാസാത്ത് കോൾ സെന്ററുമായി ബന്ധപ്പെടുന്നതിനും ഉപയോക്താക്കളെ ആപ് സഹായിക്കുന്നതായും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. 

Latest News