അബഹ - മഹായിൽ അസീറിലെ ബഹ്ർ അബൂസകീനയിലെ റെസ്റ്റോറന്റിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച 140 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. റെസ്റ്റോറന്റിലെ മുഴുവൻ തൊഴിലാളികളെയും സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്തു.
ആദ്യ ഭക്ഷ്യവിഷബാധ കേസ് റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനു ശേഷവും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുമായി നിരവധി പേർ ബഹ്ർ അബൂസകീന ഹെൽത്ത് സെന്ററിലും മഹായിൽ അസീറിലെ മറ്റു ആശുപത്രികളിലുമെത്തി. ചികിത്സകളിലൂടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഏതാനും പേരെ ഡിസ്ചാർജ് ചെയ്തു.