സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി അഞ്ച് പേർ വെന്തുമരിച്ചു 

ദമാം - അൽഖഫ്ജി, അബ്‌റുഖ് അൽകിബ്‌രീത് റോഡിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് കത്തി അഞ്ചു പേർ വെന്തുമരിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളിലും തീ പടർന്നുപിടിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ച് മൃതദേഹങ്ങൾ പുറത്തെടുത്തു. തീ പടർന്നുപിടിച്ച കാറിൽ കുടുങ്ങിയ നാലു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രയിൽ കൊണ്ടുപോകും വഴിയാണ് മരിച്ചത്.
 

Latest News