വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍; കാള്‍ വെയ്റ്റിംഗ്

ന്യൂദല്‍ഹി- വാട്‌സ്ആപ്പില്‍ ആരംഭിച്ച കാള്‍ വെയ്റ്റിംഗ് ഫീച്ചര്‍ ആന്‍ഡ്രോയിഡ് പതിപ്പിലും ലഭിച്ചു തുടങ്ങി. കഴിഞ്ഞ മാസം ഈ സൗകര്യം ആപ്പിള്‍ ഫോണുകളില്‍ ആരംഭിച്ചിരുന്നു.

വാട്‌സ്ആപ്പില്‍ സംസാരിച്ചു കൊണ്ടിരിക്കെ വരുന്ന രണ്ടാമത്തെ കാള്‍ ഇതുവരെ സ്വയമേവ കട്ടാകുമായിരുന്നു. ഇനിമുതല്‍ മറ്റൊരു കാളിലായിരിക്കുമ്പോള്‍ വരുന്ന പുതിയ കാള്‍ ഉപയോക്താക്കള്‍ക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. കാള്‍ ഹോള്‍ഡ് ചെയ്യാനോ ആദ്യത്തെ കാളുമായി യോജിപ്പിക്കാനോ സാധ്യമല്ല.

2.19.352, 2.19.357, 2.19.358 ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പുതിയ ഫീച്ചര്‍ ലഭിക്കും.

 

Latest News