ജിദ്ദ- പ്രവാസി സാംസ്‌കാരിക വേദി സെൻട്രൽ തലത്തിൽ സംഘടിപ്പിക്കുന്ന ഇന്റർസോൺ കായിക മത്സരങ്ങൾക്ക് തുടക്കം. ഷറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റിയൂട്ടിൽ നടന്ന വർണാഭമായ പരിപാടി പ്രവാസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അശ്‌റഫ് പാപ്പിനിശ്ശേരി, സ്‌പോർട്‌സ് കോഡിനേറ്റർ ഷാഫി കെ.എം, സെൻട്രൽ കമ്മിറ്റിയംഗങ്ങളായ മുഹമ്മദലി ഓവുങ്ങൽ, ദാവൂദ് രാമപുരം, ശഫീഖ് മേലാറ്റൂർ, അമീൻ ശറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
ചെസ്സ് മത്സരത്തിൽ, അജ്മൽ അബ്ദുൽ ഗഫൂർ, അബ്ദുൽ റഹീം വടകര, നാസർ ജലാലുദ്ധീൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കാരംസ് മത്സരത്തിൽ ശഫീഖ് മേലാറ്റൂർ, അബ്ദുൽ അസീസ് ടീം ഒന്നാം സ്ഥാനവും, യൂസുഫ് പരപ്പൻ, യൂസുഫലി കൂട്ടിൽ ടീം രണ്ടാം സ്ഥാനവും, സൈനുൽ ആബിദീൻ, അനസ് കള്ളിയത്ത് ടീം മൂന്നാം സ്ഥാനവും നേടി.
ഫൈസലിയ, ശറഫിയ, അസീസിയ, മഹ്ജർ തുടങ്ങി നാല് മേഖലകളിലായി കഴിഞ്ഞ മാസങ്ങളിൽ നടന്ന മേഖലാതല മത്സരങ്ങളുടെ തുടർച്ചയായാണ് സെൻട്രൽ തലത്തിൽ നടക്കുന്ന മത്സരങ്ങൾ.
ജനുവരിയിൽ നടക്കാനിരിക്കുന്ന പ്രവാസി മഹോൽസവത്തോടെ കലാ കായിക മത്സരങ്ങൾ സമാപിക്കും.
വിജയികൾക്ക് സലീം എടയൂർ, അബ്ദു സുബ്ഹാൻ പറളി തുടങ്ങിയവർ മെഡലുകൾ വിതരണം ചെയ്തു. ഇല്യാസ് തൂമ്പിൽ, സൈനുൽ ആബിദ്, മുഹമ്മദ് ഇസ്മയിൽ, അബ്ദുറസാഖ് മാസ്റ്റർ, നജീബ്, അശ്‌റഫ് എൻ.കെ, നാസർ കപ്രക്കാടൻ തുടങ്ങിയവർ കായിക പരിപാടികൾക്ക് നേതൃത്വം നൽകി.