Sorry, you need to enable JavaScript to visit this website.

ദമാമിൽ കാണാതായ വിദ്യാർഥിയെ കണ്ടെത്തി

ദമാം- ശനിയാഴ്ച വൈകിട്ട് മുതൽ കാണാതായ തമിഴ്‌നാട് സ്വദേശിയായ വിദ്യാർഥിയെ കണ്ടെത്തി. അൽ കോബാർ കോർണിഷിൽനിന്നും കാണാതായ ദമാം ഇന്ത്യൻ സ്‌കൂൾ എട്ടാം തരം വിദ്യാർഥിയെയാണ് കണ്ടെത്തിയത്. ദമാമിലെ താമസ
സ്ഥലത്തിനടുത്തുള്ള കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. തമിഴ്‌നാട് ചെന്നൈ സ്വദേശി സക്കീർ ഹുസൈന്റെ മകൻ റിഫാനെ കാണാതായതിനെ തുടർന്ന് അൽ കോബാർ പോലീസിൽ പരാതി നൽകിയിരുന്നു. ദമാം ഇന്ത്യൻ സ്‌കൂൾ പേരന്റ്‌സ് അസോസിയേഷനും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.  കുട്ടിയെ അൽ കോബാർ പോലീസിൽ ഹാജരാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ മാതാപിതാക്കൾക്ക് കൈമാറും.
ഇന്ത്യൻ സ്‌കൂളിൽ നടന്ന രക്ഷിതാക്കളുടെ യോഗത്തിന് ശേഷം അൽകോബാർ കോർണിഷിൽ രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടിയെ ഏതാനും നിമിഷങ്ങൾക്കകം കാണാതാവുകയായിരുന്നു. 

Latest News