കൊല്ലം- പതിനൊന്ന് വയസ്സായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍. പൂവന്‍പുഴ സ്വദേശി മണിയ(65) നാണ് പിടിയിലായത്. സ്‌ക്കൂളിലെത്തിയ കുട്ടിയുടെ കൈയ്യില്‍ നൂറിന്റെ നോട്ടുകള്‍ കണ്ട് സംശയം തോന്നിയ അധ്യാപകര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന കഥ പുറത്തറിഞ്ഞത്.
സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ അമ്മയേയും ശക്തികുളങ്ങര പോലീസിലും വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് മണിയനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.