ദമാം- ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ ചെന്നൈ സ്വദേശിയെ ദമാമിൽ കാണാതായി. സക്കീർ ഹുസൈന്റെ മകൻ രിഫാനെയാണ് ശനിയാഴ്ച വൈകിട്ട് ഏഴു മണിമുതൽ കാണാതായത്. ഇന്ത്യൻ സ്‌കൂളിൽ നടന്ന രക്ഷിതാക്കളുടെ യോഗത്തിന് ശേഷം അൽകോബാർ കോർണിഷിൽ ക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടിയെ ഏതാനും നിമിഷങ്ങൾക്കകം കാണാതാവുകയായിരുന്നു. ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കുട്ടിയെ കണ്ടെത്താനായില്ല. ഇത് സംബന്ധിച്ചുള്ള പരാതി അൽകോബാർ പോലീസ് സ്‌റ്റേഷനിൽ നൽകി. കുട്ടിയെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അല കോബാർ പോലീസിലോ കുട്ടിയുടെ പിതാവ് സക്കീർ ഹുസൈനെയോ (0507138029) ദമാം ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശഫീഖിനെ (0504918593)യോ അറിയിക്കണം.