Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രധാനമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിച്ചത് സാമ്പത്തിക മാന്ദ്യത്തിനു കാരണമെന്ന് രഘുറാം രാജന്‍

ന്യൂദല്‍ഹി- ഇന്ത്യ ഒരു വളര്‍ച്ചാ മാന്ദ്യത്തിനു നടുവിലാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അധികാരം വലിയതോതില്‍ കേന്ദ്രീകരിച്ചതാണ് ഇതിനു പ്രധാന കാരണമെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. എവിടെയാണ് പിഴച്ചതെന്ന് മനസ്സിലാകണമെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ അധികാര കേന്ദ്രീകരണ സ്വഭാവമാണ് ആദ്യം പരിശോധിക്കേണ്ടത്. തീരുമാനമെടുക്കല്‍ മാത്രമല്ല, എല്ലാ നീക്കങ്ങളും പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും ചുറ്റിപ്പറ്റിയുള്ള ഒരു ചെറു സംഘം ആളുകളില്‍ നിന്നാണ്- ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ രഘുറാം പറയുന്നു. പ്രധാനമന്ത്രിയിലേക്കുള്ള ഈ അധികാര കേന്ദ്രീകരണം പാര്‍ട്ടിയുടെ രാഷ്ട്രീയ, സാമൂഹിക അജണ്ടകളുടെ നടത്തിപ്പിന് വളരെ സഹായകമാകുന്നു. ഇവ വളരെ വ്യക്തവും ഈ ആളുകള്‍ ഈ വിഷയങ്ങളില്‍ വിദഗ്ധരുമാണ്. എന്നാല്‍ ഇത് സാമ്പത്തിക പരിഷ്‌ക്കരണങ്ങളെ സഹായിക്കുന്നില്ല. ഇതു സംബന്ധിച്ച് കൃത്യമായ അജണ്ടയില്ല. മാത്രമല്ല, സംസ്ഥാന തലത്തിലുപരിയായി സമ്പദ്‌വ്യവസ്ഥ ദേശീയ തലത്തില്‍ എങ്ങനെ വര്‍ത്തിക്കുന്നു എന്നതു സംബന്ധിച്ച് അവഗാഹവും ഇല്ല- ലേഖനത്തില്‍ രഘുറാം പറയുന്നു. 

മൂലധനം, ഭൂമി, തൊഴില്‍ വിപണികള്‍ ഉദാരവല്‍ക്കരിച്ചുള്ള പരിഷ്‌ക്കരണമാണ് നിക്ഷേപവും വളര്‍ച്ചയും ത്വരിതപ്പെടുത്താന്‍ വേണ്ടത്. ആഭ്യന്തര കാര്യക്ഷമതയും മത്സരക്ഷമതയും ഉത്തേജിപ്പിക്കാന്‍ സ്വതന്ത്ര വ്യാപാര കരാറുകളാണ് ഇന്ത്യയ്ക്ക് അഭികാമ്യമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മുന്‍ സര്‍ക്കാരുകള്‍ ഒരുമയില്ലാത്ത സഖ്യമായിരുന്നെങ്കിലും അവര്‍ സാമ്പത്തിക ഉദാരവല്‍ക്കരണം വഴിയില്‍ നിരന്തരം മുന്നേറിക്കൊണ്ടിരുന്നുവെന്നും രഘുറാം പറയുന്നു.

വന്‍തോതിലുള്ള അധികാരകേന്ദ്രീകരണം, ഇതോടൊപ്പം അധികാരമില്ലാത്ത മന്ത്രിമാര്‍, യുക്തിസഹമായ മാര്‍ഗദര്‍ശക കാഴ്ച്ചപ്പാടിന്റെ അഭാവം എന്നിവ കാരണം പരിഷ്‌ക്കരണം നടക്കണമെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അതില്‍ ശ്രദ്ധിക്കണം എന്ന നിലയിലെത്തിച്ചു. സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിന്റെ ആദ്യ പടി ഇങ്ങനെ ഒരു പ്രശ്‌നമുണ്ടെന്ന് മോദി സര്‍ക്കാര്‍ സമ്മതിക്കുക എന്നതാണെന്നും രഘുറാം പറഞ്ഞു.
 

Latest News