കോഴിക്കോട്ട് യുവാവ് വെടിയേറ്റു മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍

കോഴിക്കോട്- യുവാവ് ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ചു. വിലങ്ങാട് ഇന്ദിരാനഗര്‍ സ്വദേശി റഷീദ് (33) ആണ് മരിച്ചത്. ശനി രാത്രി 11 മണിയോടെയാണ് സംഭവം. പള്ളിപ്പാറ വനപ്രദേശത്താണ് റഷീദിന്റെ മൃതദേഹം കണ്ടെത്തിയത്. റഷീദിനൊപ്പമുണ്ടായിരുന്ന ലിബിന്‍ മാത്യുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നായാട്ടിനായാണ് കാട്ടിലെത്തിയതെന്്  ലിബിന്‍ മാത്യു പോലീസിനോട് പറഞ്ഞു.

എങ്ങനെയാണ് വെടിവെപ്പുണ്ടായതെന്നും ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. റഷീദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News