Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്‌ലിം പിന്നോക്കാവസ്ഥക്ക് കാരണം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ  അവഗണന -കാന്തപുരം

കോഴിക്കോട് - ഇന്ത്യയിലെ മുസ്‌ലിംകളുടെ വിദ്യഭ്യാസപരമായ പിന്നോക്കാവസ്ഥ രൂപപ്പെട്ടത് വിവിധ ഭരണകൂടങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അവഗണന കാരണമാണെന്നും മുസ്‌ലിംകളടക്കമുള്ള അവശസമൂഹങ്ങളെ കൈപിടിച്ച് രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ സൂക്ഷ്മവും വിപുലവുമായ പ്രവർത്തനങ്ങളാണ് മർകസ് നടത്തുന്നതെന്നും കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മർകസ് നാൽപത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  സംസ്ഥാനതല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ജീവിക്കുന്ന കാലത്തിനും ഭാവിയിൽ വരാനിരിക്കുന്ന സമൂഹത്തിനും വൈദഗ്ധ്യത്തോടെ നേതൃത്വം നൽകാൻ ശേഷിയുള്ള ഉൽപന്നങ്ങളെ രൂപപ്പെടുത്തുന്നതിലാണ് മർകസ് ശ്രദ്ധയൂന്നുന്നത്. അനുദിനം സാങ്കേതിക വിദ്യയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന നമ്മുടെ കാലത്ത്, അത്തരം മാറ്റങ്ങളെ അഭിമുഖീകരിക്കാനും പ്രയോജനപ്പെടുത്താനും സാധിക്കുന്ന മാനുഷിക വിഭവങ്ങളെ ധാരാളമായി വളർത്തിക്കൊണ്ടുവരേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.


മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സമ്മേളന സ്വാഗതസംഘം ചെയർമാൻ സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ പ്രാർഥന നടത്തി. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സി.മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ. എ.പി.അബ്ദുൽ ഹകീം അസ്ഹരി, മജീദ് കക്കാട്, ഡോ. അബ്ദുസ്സലാം മുഹമ്മദ് പ്രസംഗിച്ചു. 
സമസ്ത, കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എന്നിവയുടെ സംസ്ഥാന ജില്ലാ ഭാരവാഹിത്വം വഹിക്കുന്ന ആയിരം നേതാക്കൾ സംബന്ധിച്ചു.

 

Latest News