24 മണിക്കൂറും നെഫ്റ്റ് സേവനം  നടപ്പാക്കാനൊരുങ്ങി ആര്‍.ബി.ഐ

മുംബൈ-ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ശക്തി പകരാനൊരുങ്ങി റിസര്‍വ് ബാങ്ക്. ഡിസംബര്‍ 16 മുതല്‍ 24 മണിക്കൂറും നെഫ്റ്റ് സേവനം ലഭ്യമാക്കാനാണ് ബാങ്കിന്റെ തീരുമാനം. ഇതിലൂടെ ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തിന് ശേഷം ഇടപാടുകള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറും. അവധിദിവസങ്ങളിലും നെഫ്റ്റ് ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്നതാണ് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നത്. എല്ലാ ബാങ്കുകള്‍ക്കും ഈ സംവിധാനം നടപ്പിലാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സൗകര്യം ഡിസംബറോടെ ഏര്‍പ്പെടുത്തുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

Latest News