ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസ്സുകാരന് ദാരുണാന്ത്യം

പെരിന്തല്‍മണ്ണ- തൊണ്ടയില്‍ ഗുളിക കുടുങ്ങി ബാലന്‍ മരിച്ചു. താഴെക്കോട് മുതിരമണ്ണ കപ്പൂര്‍ ഷഹലിന്റെ മകന്‍ അബ്ദുല്‍ ഷഹീദ്  (നാല്) ആണ് മരിച്ചത്. അമ്മിനിക്കാട് ആലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ്. മുഹ്‌സിനയാണ് മാതാവ്. ആലിയ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ഷമ സഹോദരിയാണ്.

 

Latest News