Sorry, you need to enable JavaScript to visit this website.

രോഗിയായ ഭാര്യയെ കൊന്ന് കുഴിച്ചുമൂടി; ഭര്‍ത്താവ് അറസ്റ്റില്‍

പനാജി- രോഗിയായ ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ  സംഭവത്തില്‍ 44 കാരനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഗോവയിലെ നര്‍വേ ഗ്രാമത്തിലാണ് സംഭവം. 42 കാരി ഭാര്യ തന്‍വിയെ കൊലപ്പെടുത്തിയ കേസില്‍ തുക്കാറാം ഷെട്‌കോംഗറാണ് അറസ്റ്റിലായത്.
കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിര്‍മാണത്തിലിരിക്കുന്ന ജലസേചന കനാലിന്റെ  സ്ഥലത്താണ് ഭാരയുടെ മൃതദേഹം കുഴിച്ചുമൂടിയത്. ജീവനൊടെ കുഴിച്ചിട്ടുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

തൊഴിലാളികളാണ് മൃതദേഹം കണ്ടെടുത്തത്. കുഴിച്ചിട്ട സ്ഥലത്തേക്ക് പോകുന്ന തൊഴിലാളികളെ ഇയാള്‍ തടഞ്ഞതായും പോലീസ് പറയുന്നു.  രോഗം ബാധിച്ച ഭാര്യ മാസങ്ങളായി തുക്കാറാമിന്റെ പരിചരണത്തിലായിരുന്നു. നിരാശ ബാധിച്ച ഇയാള്‍ ബുധനാഴ്ച വൈകിട്ടാണ് ഭാര്യയെ കൊലപ്പെടുത്തിയത്. മൃതദേഹം എടുത്തു കൊണ്ടുപോയി കനാല്‍ നിര്‍മാണ സ്ഥലത്ത് കുഴിച്ചു മൂടുകയായിരുന്നു.

വിവിധ ജോലികള്‍ ചെയ്ത് ജീവിക്കുന്ന ഇയാള്‍ക്ക് ഭാര്യയുടെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൊലനടത്തിയതെന്നും പോലീസ് പറയുന്നു.  

 

 

Latest News