ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ടുണ്ടെന്ന് നടന്‍ അക്ഷയ് കുമാര്‍

ന്യൂദല്‍ഹി- ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്ന് ബോളിവുഡ് താരവും കാനഡ പൗരനുമായ അക്ഷയ് കുമാര്‍. ഞാന്‍ ഇന്ത്യക്കാരനാണ്. ഇതില്‍ പലരും സംശയം പ്രകടിപ്പിക്കുന്നത് കാണുമ്പോള്‍ വേദനയുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ടുണ്ട്- ഹിന്ദുസ്ഥാന്‍ ടൈംസ് സമ്മിറ്റില്‍ സംസാരിക്കവെ നടന്‍ പറഞ്ഞു. 1967ല്‍ പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച രാജീവ് ഹരി ഓം ഭാട്ടിയ എന്ന അക്ഷയ് കുമാര്‍ നിലവില്‍ കനേഡിയന്‍ പൗരനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രാചരണ വേളയില്‍ ബിജെപിയുടെ ദേശീയവാദത്തെ പിന്തുണയ്ക്കുന്ന തരത്തില്‍ നിലപാടെടുത്തിന് അക്ഷയ് കുമാര്‍ പഴി കേട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള സംഭാഷണവും കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ വിവാദമായിരുന്നു. വിദേശ പൗരത്വവുമായി ഇന്ത്യയിലെ ദേശീയവാദികളെ പിന്തുണയ്ക്കുന്നതിലെ ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെട്ടിരുന്നു.
 

Latest News