Sorry, you need to enable JavaScript to visit this website.

വിവാഹ പാര്‍ട്ടിക്കിടെ ഡാന്‍സ് നിര്‍ത്തിയതിന് യുവതിയുടെ മുഖത്തേക്ക് വെടിവച്ചു

ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ നര്‍ത്തകി ഡാന്‍സ് നിര്‍ത്തിയതിന് യുവാവ് നര്‍ത്തകിയുടെ മുഖത്തേക്ക് വെടിവച്ചു. അഞ്ചു ദിവസം മുമ്പാണ് യുപിയിലെ ചിത്രകൂഡില്‍ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ 22കാരി ഹിന കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറംലോകം അറിയുന്നത്. സംഭവത്തില്‍ പ്രതികളായ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജില്‍ ഡാന്‍സ് ചെയ്തു കൊണ്ടിരിക്കുകയായിരുന്ന സംഘത്തിലുള്ള ഒരു യുവതിക്കാണ് വെടിയേറ്റത്. യുവതി ഡാന്‍സ് നിര്‍ത്തിയ ഘട്ടത്തില്‍ വെടി വെക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുന്നത് വിഡിയോ ദൃശ്യത്തിലുണ്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നു. വെടിവക്കൂ സഹോദരാ എന്ന് മറ്റൊരു യുവാവും പറയുന്നുണ്ട്.

ഇതിനിടെയാണ് പൊടുന്നനെ പിറകില്‍ നിന്നും യുവതിക്ക് വെടിയേറ്റത്. മുഖത്താണ് പരിക്കേറ്റത്. സംഭവത്തില്‍ വരന്റെ രണ്ട് അമ്മാവന്‍മാര്‍ക്കു പരിക്കേറ്റു. ഇവരും സ്റ്റേജിലുണ്ടായിരുന്നു. ചിത്രകൂഡിലെ ടിക്‌റയില്‍ സുധീര്‍ സിങ് പട്ടേല്‍ എന്നയാളുടെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. ഗ്രാമ മുഖ്യന്റെ കുടുംബാംഗമാണ് യുവതിയെ വെടിവച്ചതെന്ന് പറയപ്പെടുന്നു. വരന്റെ അമ്മാവന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് ന്വേഷണം നടത്തി വരികയാണ്.
 

English Title:  Woman Shot In Face When Stopped Dancing

Latest News