Sorry, you need to enable JavaScript to visit this website.

ഇന്ധനത്തിൽ മായം: പെട്രോൾ ബങ്കിന് പിഴ

മക്ക - മായം കലർന്ന ഇന്ധനം വിൽപന നടത്തിയ കേസിൽ മക്കയിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിന് മക്ക ക്രിമിനൽ കോടതി പിഴ ചുമത്തി. സൗദി വനിത ശുജൈഅ ബിൻത് അവാദ് ബിൻ ഹുമൈദ് അല്ലഹ്‌യാനിയുടെ ഉടമസ്ഥതയിലുള്ള ബങ്കിനാണ് പിഴ. സ്ഥാപനം ഒരാഴ്ചത്തേക്ക് അടപ്പിക്കുന്നതിനും വിധിയുണ്ട്. സ്ഥാപനത്തിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘം നടത്തിയ പരിശോധനയിൽ ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത, മായം കലർന്ന ഇന്ധനം വിൽപന നടത്തുന്നതായും മീറ്ററുകളിൽ കൃത്രിമമുള്ളതായും കണ്ടെത്തുകയായിരുന്നു. 
തുടർന്ന് പ്രാഥമികാന്വേഷണം നടത്തി സ്ഥാപനത്തിനെതിരായ കേസ് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. സ്ഥാപനത്തിന്റെയും ഉടമയുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഉടമയുടെ സ്വന്തം ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്.

Latest News