മഅ്ദനിക്കു കേരളത്തില്‍ സുരക്ഷയൊരുക്കാമെന്ന് മുഖ്യമന്ത്രി

ബെംഗലൂരു- കേരളത്തിലേക്കു വരാന്‍ ജാമ്യത്തില്‍ ഇളവ് ലഭിച്ച അബ്ദുന്നാസര്‍ മഅ്ദനിക്ക് സംസ്ഥാനത്ത് സുരക്ഷയൊരുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള അതിര്‍ത്തിക്കുള്ളില്‍ മഅ്ദനിയുടെ സരുക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഈ ആവശ്യം ഉന്നയിച്ച് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കാമെന്ന് പിണറായി അറിച്ചെന്ന് പി.ഡി.പി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അറിയിച്ചു. ജാമ്യത്തില്‍ ഇളവ് ലഭിച്ചെങ്കിലും 15 ലക്ഷം രൂപയിലേറെ വരുന്ന കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട സുരക്ഷാ ചെലവുകള്‍ താങ്ങാന്‍ കഴിയാത്തതിനാല്‍ കേരളത്തിലേക്ക് വരുന്നില്ലെന്ന് ചൊവ്വാഴ്ച മഅ്ദനി പറഞ്ഞിരുന്നു. 

ഈ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മുഖ്യന്ത്രിയുടെ ഇടപെടല്‍. മഅ്ദനിയെ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി വരെ എത്തിച്ചാല്‍ തുടര്‍ന്നുള്ള സുരക്ഷ കേരളം ഏറ്റെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പിഡിപി നേതാക്കള്‍ പറഞ്ഞു.

Latest News