അറാംകോ ഓഹരി വില 32 റിയാല്‍ തന്നെ; ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ

റിയാദ് - ഓഹരി വില 32 റിയാലായി നിശ്ചയിച്ചതായി സൗദി അറാംകോ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഓഹരിയായി ലഭിച്ചത് 446 ബില്യന്‍ റിയാലാണെന്നും ഇത് 465 ശതമാനം വരുമെന്നുമാണ് അറിയിപ്പിലുള്ളത്.

വ്യക്തികള്‍ക്ക് ഓഹരി എടുക്കാനുള്ള അവസരം കഴിഞ്ഞ 28 നും സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ നാലിനുമാണ് അവസാനിച്ചത്. സ്ഥാപനങ്ങള്‍ മുഖേന ലഭിച്ചത് 397 ബില്യന്‍ റിയാലും വ്യക്തികള്‍ വഴി ലഭിച്ചത് 446 ബില്യന്‍ റിയാലുമാണ്.

30 നും 32 നുമിടയിലായിരിക്കും വിലയെന്നും ഡിസംബര്‍ അഞ്ചിന് യഥാര്‍ഥ വില പ്രഖ്യാപിക്കുമെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു. ബാങ്കുകള്‍ ഒരു ഓഹരിക്ക് 32 റിയാല്‍ തന്നെയാണ് അപേക്ഷകരില്‍നിന്ന് സ്വീകരിച്ചിരുന്നത്.

 

Latest News