കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ 66.59 ശതമാനം പോളിംഗ്

ബംഗളൂരു - കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ നിലനില്‍പ്പിന് നിര്‍ണായകമായ അസംബ്ലി ഉപതെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്. 15 മണ്ഡലങ്ങളിലായി ശരാശരി 66.59 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് കണക്ക്.
ഹോസകോട്ടെ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്, 90.44 ശതമാനം. കുറവ് കെ.ആര്‍. പുരയിലും, 43.25 ശതമാനം. കഴിഞ്ഞ വര്‍ഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പിന്റെ അത്ര എത്തിയില്ലെങ്കിലും ഭേദപ്പെട്ട പോളിംഗ് നടന്നത് വിവിധ രാഷട്രീയ കക്ഷികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. രാവിലെ മന്ദഗതിയില്‍ ആരംഭിച്ച വോട്ടെടുപ്പ് ഉച്ചക്കുശേഷമാണ് വേഗത്തിലായത്. 15 മണ്ഡലങ്ങളില്‍ കുറഞ്ഞത് ആറെണ്ണത്തിലെങ്കിലും വിജയിച്ചാല്‍ മാത്രമേ സംസ്ഥാനത്തെ യെദിയൂരപ്പ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനാവൂ. കോണ്‍ഗ്രസിലെയും ജെ.ഡി.എസിലെയും 15 എം.എല്‍.എമാര്‍ രാജിവെച്ചതോടെയാണ് ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

 

Latest News