Sorry, you need to enable JavaScript to visit this website.

മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തു

തൃശൂർ- നടി മഞ്ജു വാരിയരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടു പേരുടെ ജാമ്യത്തിൽ ശ്രീകുമാർ മേനോനെ വിട്ടയച്ചു. നന്മ ഉദ്ദേശിച്ച് താൻ ചെയ്ത കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് മേനോൻ പ്രതികരിച്ചു.
ഇന്ന് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൃശൂർ പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യൽ. തന്റെ പേരിലുള്ള പേരിലുള്ള ഫൗണ്ടേഷന്റെ താൻ ഒപ്പിട്ട ലെറ്റർ ഹെഡ്, ചെക്ക് ലീഫ് ഉൾപ്പെടെയുള്ള രേഖകൾ ശ്രീകുമാറിന്റെ കൈവശമുണ്ടെന്നും ഇത് ദുരുപയോഗം ചെയ്യുമോയെന്ന് ഭയമുണ്ടെന്നും ചൂണ്ടിക്കാട്ടി മഞ്ജു വാര്യർ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്.
 

Latest News