Sorry, you need to enable JavaScript to visit this website.

ഹൈക്കോടതിയുടെ മുകൾ നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

കൊച്ചി- കേരള ഹൈക്കോടതി കെട്ടിടത്തിന്റെ ആറാം നിലയിൽനിന്ന് ചാടി മധ്യവയസ്‌കൻ ജീവനൊടുക്കി. ഇടുക്കി ഉടുമ്പൻചോല സ്വദേശി രാജേഷ് പൈ(46)യാണ് മരിച്ചത്. ഹൈക്കോടതിയിൽ അഭിഭാഷകരെ കാണാനെത്തിയതായിരുന്നു ഇദ്ദേഹം. കോടതി മുറിയിൽനിന്ന് ഇറങ്ങിയോടി താഴേക്ക് ചാടുകയായിരുന്നു. 
താഴെ വീണ ഉടൻ കോടതിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളിൽനിന്ന് ചില കുറിപ്പുകൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
 

Latest News