ഹോട്ടലില്‍ പരീശിലനത്തിനെത്തിയ പെണ്‍കുട്ടിയെ ജീവനക്കാരന്‍ ബലാത്സംഗം ചെയ്തു

ജയ്പൂര്‍- ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായ 19കാരിയെ ഹോട്ടല്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്‌തെന്നു പരാതി. മുംബൈ സ്വദേശിനിയായ പെണ്‍കുട്ടി ഹോട്ടലില്‍ സുഹൃത്തുക്കളുടെ പാര്‍ടിയില്‍ പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് കുറ്റാരോപിതനായ ജീവനക്കാര്‍ പെണ്‍കുട്ടിയെ ഹോട്ടലിനു സമീപം മറ്റൊരിടത്തേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്തതെന്നും പരാതിയില്‍ പറയുന്നു. സംഭവം അന്വേഷിച്ചു വരികയാണെന്നും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. ജയ്പൂരിലെ ഒരു സ്ഥാപനത്തിലാണ് പെണ്‍കുട്ടി ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നത്.
 

Latest News