Sorry, you need to enable JavaScript to visit this website.

മാതൃത്വം പങ്കുവച്ച ബ്രിട്ടനിലെ  ലെസ്ബിയന്‍ ദമ്പതികള്‍ ചരിത്രത്തിലേക്ക് 

ലണ്ടന്‍- ബ്രിട്ടീഷ് ലെസ്ബിയന്‍ ദമ്പതികളായ ജെസ്മിന്‍ ഫ്രാന്‍സിസ് സ്മിത്തും ഡോണാ ഫ്രാന്‍സിസ് സ്മിത്തും ചരിത്രത്തിലിടം നേടി. മാതൃത്വം പങ്കുവച്ചുകൊണ്ട് ആണ് ഇവര്‍ ലോകത്തിന്റെ ശ്രദ്ധ നേടിയത്. രണ്ടുമാസം മുമ്പാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. ലണ്ടന്‍ വുമണ്‍സ് ക്ലിനിക്കില്‍ നടത്തിയ ഐവി.എഫ് ചികിത്സ വഴിയായിരുന്നു ഇവര്‍ ഗര്‍ഭം ധരിച്ചത്. ഡോണയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് അണ്ഡം സ്വീകരിക്കുകയും പിന്നീട് ജെസ്മിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയുമായിരുന്നു.
ലോകത്തിന്റെ പലഭാഗത്തു നിന്നു ലെസ്ബിയന്‍ ദമ്പതികള്‍ കുഞ്ഞുങ്ങള്‍ക്ക് ജ•ം നല്‍കാറുണ്ടെങ്കിലും മാതൃത്വം പങ്കുവയ്ക്കപ്പെടുന്നത് ഇത് ആദ്യമായാണ്. ഒരോലിംഗത്തില്‍ പെട്ട ദമ്പതികള്‍ കുഞ്ഞുങ്ങള്‍ക്ക് ജ•ം നല്‍കുമ്പോള്‍ ഒരാള്‍ മാത്രമായിരിക്കും ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ ഇരുവരും ഇതില്‍ പങ്കാളികളായാതില്‍ സന്തോഷമുണ്ട് എന്ന് ജെസ്മിനും ഡോണയും പറയുന്നു. 
അത് എന്റെ അണ്ഡമായിരുന്നു, എന്റെ ശരീരത്തില്‍ നിന്ന് എടുത്ത ശേഷം ജെസ്മിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കും മുമ്പ് അണ്ഡം 18 മണിക്കൂര്‍ എന്റെ ഗര്‍ഭപാത്രത്തിലുണ്ടായിരുന്നു. മാത്രമല്ല, ഇത് ഞങ്ങളുടെ ആദ്യത്തെ ഐവി. എഫ് ട്രീറ്റ്‌മെന്റായിരുന്നു അതുതന്നെ ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ പറയുന്നു. 2014ല്‍ ഓണ്‍ലൈന്‍ ഡേറ്റിങ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ വിവാഹിതരായത്.

Latest News