കേരളത്തിലേക്ക് ഹണിമൂണ്‍ പാക്കേജുമായി റെയില്‍വെ

സെക്കന്തരാബാദ്- കേരളത്തിലേക്ക് പ്രത്യേക ഹണിമൂണ്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐ.ആര്‍.സി.ടി.സി).

ആറ് പകലും അഞ്ച് രാത്രികളും ഉള്‍ക്കൊള്ളുന്ന പാക്കേജ് മിതമായ നിരക്കിലുള്ളതാണെന്ന് കോര്‍പറേഷന്‍ അവകാശപ്പെടുന്നു. ഈ മാസം പത്ത് മുതല്‍ ആരംഭിക്കുന്ന പാക്കേജില്‍ എല്ലാ ചൊവ്വാഴ്ചയും സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് ശബരി എക്‌സ്പ്രസ് (17230) പുറപ്പെടുക. കൊച്ചി, മൂന്നാര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരു ദിവസം തങ്ങാം.

എസി ട്രെയിന്‍ കോച്ചിലുള്ള യാത്രക്ക് ഒരാളാണെങ്കില്‍ 24,300 രൂപയും രണ്ടു പേരാണെങ്കില്‍ 14,460 രൂപയും മൂന്നു പേരാണെങ്കില്‍ 11,940 രൂപയുമാണ് ഒരാള്‍ക്ക് ചാര്‍ജ്.

 

Latest News