ബി.ജെ.പിയില്‍ ചേര്‍ന്ന നേതാവിനെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു

ബംഗളൂരു- രണ്ടു ദിവസം മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍പറേറ്റര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. സംപന്‍ഗിരംനഗറില്‍നിന്നുള്ള കോര്‍പറേഷന്‍ അംഗം ആര്‍.വസന്ത് കുമാറാണ് കോണ്‍ഗ്രസിലേക്കു തന്നെ മടങ്ങിയത്.

തന്നെ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വസതിയില്‍ എത്തിച്ച ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നതായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവുവിനോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വസന്ത് കുമാര്‍ പറഞ്ഞു.

സ്വന്തം നേതാക്കളെ വിശ്വാസമില്ലാത്ത ബി.ജെ.പി മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ചാക്കിടുകയാണെന്ന് ഗുണ്ടുറാവു കുറ്റപ്പെടുത്തി. വലിയ സമ്മര്‍ദം ചെലുത്തിയാണ് വസന്ത് കുമാറിനെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കൊണ്ടുപോയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News