Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എല്ലാ കണ്ണുകളും കര്‍ണാടകയിലേക്ക്; 15 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ബംഗളൂരു- രാഷ്ട്രീയ അട്ടിമറിയിലൂടെ കര്‍ണാടകയില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന് ഇന്ന് വിധിനിര്‍ണായക ദിനം. അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യത്തെ രണ്ട് മണിക്കൂറില്‍ ആറ് ശതമാനം വോട്ട് രേഖപ്പെടുത്തി.

അധികാരം തിരിച്ചുപിടിക്കാനുള്ള ബി.ജെ.പി നീക്കം പരാജയപ്പെട്ട മഹാരാഷ്ട്രയ്ക്ക് ശേഷം എല്ലാ കണ്ണുകളും ഇനി കര്‍ണാടകയിലാണ്. കര്‍ണാടകയില്‍ കൂറുമാറിയ 17 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചിരുന്നു. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരില്‍ പലരും വീണ്ടും ജനവിധി തേടുന്നുണ്ട്.

നിയമസഭയുടെ കാലാവധിയില്‍ രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ യെദ്യൂരപ്പക്ക് തുടരണമെങ്കില്‍ ആറു സീറ്റുകളിലെങ്കിലും ജയം അനിവാര്യമാണ്. പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി ഭൂരിപക്ഷം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
സഖ്യസര്‍ക്കാര്‍ തകര്‍ന്ന ശേഷം കോണ്‍ഗ്രസും  ജെഡിഎസും വെവ്വേറെയാണ് മത്സരിക്കുന്നത്.

നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണ മാത്രമാണ് യെദ്യൂരപ്പയ്ക്കുള്ളത്. 105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെയാണ്, ഒറ്റസീറ്റിന്റെ ഭൂരിപക്ഷത്തില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ തുടരുന്നത്. 224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയിലുണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും 17 എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയിലെത്തിയതോടെയാണ് എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്  ജെഡിഎസ് സര്‍ക്കാര്‍ തകര്‍ന്നത്.

ഉപതെരഞ്ഞെടുപ്പിന് ശേഷം നിയമസഭയിലെ അംഗബലം 222 ആയി ഉയരും. കേവലഭൂരിപക്ഷം 112 ആകും. കോണ്‍ഗ്രസ്  ജെഡിഎസ് സഖ്യത്തിന് 100 സീറ്റുകളുണ്ട്. ബിഎസ്പി എംഎല്‍എയുടെ പിന്തുണയും ചേര്‍ന്നാല്‍ 101 ആയി. ഒരു സ്വതന്ത്രനടക്കം ബിജെപിക്ക് 106 പേരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്.

 

Latest News