മക്ക - അൽനികാസ ഡിസ്ട്രിക്ടിൽ വഴിവാണിഭക്കാർ വിൽപനക്ക് പ്രദർശിപ്പിച്ച 30 ടൺ ഇറച്ചിയും 30 ടൺ പച്ചക്കറികളും മിസ്ഫല ബലദിയ അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.
മക്ക നഗരസഭക്കു കീഴിലെ ശുചീകരണ വിഭാഗവുമായും സുരക്ഷാ വകുപ്പുകളുമായും സഹകരിച്ചാണ് അൽനികാസയിലെ വഴിവാണിഭ കേന്ദ്രത്തിൽ മിസ്ഫല ബലദിയ അധികൃതർ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്.
ഇഖാമ, തൊഴിൽ നിയമ ലംഘകരും നുഴഞ്ഞുകയറ്റക്കാരും വിൽപനക്ക് പ്രദർശിപ്പിച്ച ഉപയോഗ ശൂന്യവും ഉറവിടമറിയാത്തതുമായ ഇറച്ചിയും പച്ചക്കറികളും ഇല വർഗങ്ങളുമാണ് നഗരസഭാധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചത്.






