ജിദ്ദ - അഞ്ചാമത് ജിദ്ദ അന്താരാഷ്ട്ര ബുക്‌ഫെയറിന് അടുത്ത ബുധനാഴ്ച തുടക്കമാകും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ഉദ്ഘാടനം ചെയ്യും. ദക്ഷിണ അബ്ഹുറിൽ ലാന്റ് ഓഫ് ഇവന്റ്‌സിൽ നടക്കുന്ന ബുക്‌ഫെയർ പത്തു ദിവസം നീണ്ടുനിൽക്കും.
നാൽപതു രാജ്യങ്ങളിൽനിന്നുള്ള നാനൂറോളം പ്രസാധനാലയങ്ങൾ ബുക്‌ഫെയറിൽ പങ്കെടുക്കും. സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവരുടെ അഭിരുചികൾക്ക് ഇണങ്ങുന്ന, മൂന്നര ലക്ഷത്തിലേറെ ശീർഷകങ്ങളിലുള്ള പുസ്തകങ്ങൾ ബുക്‌ഫെയറിലുണ്ടാകും.
തങ്ങളുടെ കൃതികളുടെ കോപ്പികൾ ഒപ്പുവെച്ചു നൽകുന്നതിന് 200 ലേറെ രചയിതാക്കളും എഴുത്തുകാരും ബുക് സൈനിംഗ് പ്ലാറ്റ്‌ഫോമുകളിൽ പുസ്തക പ്രേമികളെ സ്വീകരിക്കും.