ഗള്‍ഫ് ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിന് ക്ഷണം

റിയാദ്- അടുത്ത ചൊവ്വാഴ്ച റിയാദില്‍ നടക്കുന്ന നാല്‍പതാമത് ഗള്‍ഫ് ഉച്ചകോടിയിലേക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ ഔദ്യോഗികമായി ക്ഷണിച്ചു.
ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ.അബ്ദുല്ലത്തീഫ് അല്‍സയ്യാനിയാണ് ഖത്തര്‍ അമീറിനുള്ള രാജാവിന്റെ ക്ഷണക്കത്ത് ഖത്തര്‍ വിദേശ മന്ത്രിക്ക് കൈമാറിയത്.

കുവൈത്ത്, യു.എ.ഇ ഭരണാധികാരികളെയും ഉച്ചകോടിയിലേക്ക് ഇതിനകം ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.

 

Latest News