Sorry, you need to enable JavaScript to visit this website.

ആ ചോദ്യത്തിന് ഉത്തരമായി; മമ്മൂട്ടിക്കൊപ്പം മഞ്ജു, നായികയായല്ല

മലയാള സിനിമയിൽ വർഷങ്ങളായി മിന്നിത്തിളങ്ങുന്നവരാണെങ്കിലും മെഗാസ്റ്റാർ മമ്മൂട്ടിയും മഞ്ജു വാര്യരും ഇതുവരെ ഒരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അതെന്തുകൊണ്ടെന്ന ചോദ്യം ആരാധകർ നിരന്തരം ചോദിക്കുന്നതുമാണ്. അതിനെല്ലാം മറുപടിയായി ഇപ്പോഴിതാ മഞ്ജു വാര്യരും മമ്മൂട്ടിയും ഒന്നിക്കുന്നു. ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയല്ല മഞ്ജു എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഏറെ അഭിനയ സാധ്യതയുള്ള സുപ്രധാന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.

 

ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ മഞ്ജുവിനെപ്പോലെ ഒരു ആർട്ടിസ്റ്റിനേ കഴിയൂ എന്നതിൽ മമ്മൂട്ടിക്കും സംശയമില്ല. ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേർന്ന് നിർമിക്കുന്ന ത്രില്ലറിന്റെ ചിത്രീകരണം ഡിസംബർ അവസാനം ആരംഭിക്കും. ജോഫിന്റെ തിരക്കഥ വായിച്ച് ആവേശത്തിലായ മമ്മൂട്ടി മറ്റ് പ്രോജക്ടുകളെല്ലാം മാറ്റിവെച്ച് ഈ ചിത്രത്തിന് ഡേറ്റ് നൽകുകയായിരുന്നു. 
മോഹൻ ലാൽ ചിത്രങ്ങളിൽ തുടർച്ചയായി അഭിനയിക്കുമ്പോഴും മമ്മൂട്ടി ചിത്രങ്ങളിൽ നിന്ന് മാറിനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് മഞ്ജു വാര്യരോടും പലരും പലതവണ ചോദിച്ചിട്ടുള്ളതാണ്. തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നാണ് മഞ്ജു അതിനെല്ലാം മറുപടി നൽകിയിട്ടുള്ളതും. 

 

Latest News