നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസർകോട്- പോക്‌സോ നിയമഭേദഗതിക്ക് ശേഷം കേരളത്തിൽ വിചാരണ പൂർത്തിയാക്കിയ ആദ്യ കേസിൽ പ്രതിക്ക് മരണം വരെ തടവുശിക്ഷ. നാലു വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് കാസർക്കോട് ശങ്കരംരപാടി സ്വദേശി വി.എസ് രവീന്ദ്രനെ ജില്ലാ കോടതി ശിക്ഷിച്ചത്. കഴിഞ്ഞവർഷം ഒക്‌ടോബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകായയിരുന്ന നാലു വയസുകാരിയെ പ്രതി വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ നേരത്തെ രണ്ടു തവണ കുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി കണ്ടെത്തി. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പട്ടിക ജാതി വിഭാഗത്തിലെ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
 

Latest News