പി ചിദംബരത്തിന് ജാമ്യം, രാജ്യം വിടരുത്

ന്യൂദൽഹി- മുൻ കേന്ദ്രധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മൂന്നു മാസത്തോളമായി ജയിലിൽ കഴിയുന്ന ചിദംബരം ഇന്ന് തന്നെ ജയിൽ മോചിതനാകും. രാജ്യം വിടരുത്, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, കേസിനെ പറ്റി പൊതു പ്രസ്താവന നടത്തരുത്, ഇന്റർവ്യൂകൾ നൽകരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. സത്യമേവ ജയതേ എന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. വൈകി കിട്ടുന്ന നീതി നീതി നിഷേധത്തിന് തുല്യമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താവന.
 

Latest News