ബി.ജെ.പി പ്രവര്‍ത്തകന്റെ കൊല; ഗുണ്ടാത്തലവന്‍ പോലീസില്‍ കീഴടങ്ങി

മംഗളൂരു- കളത്തൂര്‍ പള്ളത്തെ സുദര്‍ശ (21) നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗുണ്ടാത്തലവന്‍ പോലീസില്‍ കീഴടങ്ങി. തൊക്കോട്ട് കാപ്പിക്കാട്ടെ ഡി.കെ.രക്ഷിതാണ് ഉള്ളാള്‍ പോലീസില്‍ കീഴടങ്ങിയത്. ബി.ജെ.പി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനായ സുദര്‍ശന്‍ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്.

പ്രതിയുടെ സുഹൃത്തായ യുവതിയും യുവാവും തീവണ്ടിയില്‍ സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് സുദര്‍ശനാണെന്ന് ആരോപിച്ച് തര്‍ക്കമുണ്ടായിരുന്നു. പ്രശ്‌നം സംസാരിച്ച് തീര്‍ക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് സുദര്‍ശനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കൊലയ്ക്ക് പിന്നില്‍ മറ്റു മൂന്നുപേര്‍ കൂടി ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരെ കുറിച്ച് അന്വേഷിച്ചുവരികയാണ്. രക്ഷിതിന്റെ മഡിയാറിലെ വാടക വീട്ടിലെത്തിച്ചണ് സുദര്‍ശനെ കുത്തിക്കൊലപ്പെടുത്തിയത്. സുദര്‍ശന്റെ ദേഹത്ത് പത്തോളം മുറിവുകളുണ്ടായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം ഉള്ളാള്‍ ഉല്ലബയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതി തന്നെയാണ് പോലീസില്‍ വിളിച്ച് കൊല നടത്തിയ വിവരം അറിയിച്ചത്. പോലീസ് അന്വേഷണത്തിനിടെ സ്‌റ്റേഷനില്‍ കീഴങ്ങുകയായിരുന്നു.

 

 

Latest News