ചികിത്സക്കായി നാട്ടില്‍ പോയ ജിദ്ദ പ്രവാസി സി.പി.റഷീദ് നിര്യാതനായി

ജിദ്ദ- ബിന്‍സാഗര്‍ കമ്പനിയിലെ അഡ്മിനിസ്‌ട്രേറ്റിവ് മാനേജറും മുന്‍ ഹോക്കി താരവുമായ തലശ്ശേരി കൊളശ്ശേരി വാവാച്ചി മുക്കില്‍   സി.പി.റഷീദ് (53) നിര്യാതനായി. പരേതനായ ചന്ദ്രിക മുന്‍ പത്രാധിപര്‍ വി.സി.അബൂബക്കറിന്റെ മകനാണ്.


ചികിത്സക്കായി നാട്ടില്‍ പോയതായിരുന്നു. സംസ്ഥാന ഹോക്കി താരം, സ്റ്റേറ്റ് സ്‌കൂള്‍ ക്രിക്കറ്റ് ടീം അംഗം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഹോക്കി ടീം അംഗം, ജില്ലാ ഹോക്കി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട്, തലശ്ശേരി ചേംബര്‍ ഓഫ് കൊമേഴ്‌സ് ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു.

 

ജിദ്ദ കിംഗ് അബ്ദുല്‍ അസിസ് യൂനിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന നദീറ യാസ്മിനാണ് ഭാര്യ. മക്കള്‍: ആദില്‍ റഷീദ് (ഫ് ളിപ്കാര്‍ട്ട് ബംഗളൂരു), ഫാത്തിമ ത്വയ്ബ, ഐമന്‍ റഷീദ് (ഇരുവരും വിദ്യാര്‍ഥികള്‍). ജിദ്ദ ഐ.ഡി.ബിയില്‍നിന്ന് വിരമിച്ച സി.പി.സലീം സഹോദരനാണ്.

 

Latest News