Sorry, you need to enable JavaScript to visit this website.

എയർ ന്യൂസിലാന്റ്  ഏറ്റവും മികച്ച വിമാനക്കമ്പനി

2020 ലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി എയർ ന്യൂസിലാന്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ ഒന്നാമതെത്തിയ സിംഗപ്പൂർ എയർലൈൻസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എയർ ന്യൂസിലാന്റ് ഒന്നാമതെത്തിയത്. ഓസ്‌ട്രേലിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എയർലൈൻറേറ്റിംഗ്‌സ്.കോമിന്റെ എയർലൈൻ എക്‌സലൻസ് അവാർഡുകളിലാണ് എയർ ന്യൂസിലാന്റ് ഈ നേട്ടത്തിലെത്തിയത്. മൂന്നാമത്തെ മികച്ച എയർലൈൻസ് ഓൾനിപ്പോൺ എയർവേയ്‌സാണ്. ക്വാന്റാസ് നാലാമതും കാത്തി പസിഫിക്ക് അഞ്ചാമതുമാണ്. മലയാളികളുടെ പ്രിയപ്പെട്ട വിമാനക്കമ്പനിയായ എമിറേറ്റ്‌സിന് പുതിയ റേറ്റിംഗ് പ്രകാരം ആറാം സ്ഥാനമുണ്ട്. വിർജിൻ അറ്റ്‌ലാന്റിക് ഏഴാമതും ഇവ എയർ എട്ടാമതുമാണ്. വിർജിൻ ഓസ്‌ട്രേലിയ ആണ് പത്താമത്. 
ലുഫ്താൻസ, ഫിൻഎയർ, ജപ്പാൻ എയർലൈൻസ്, കെഎൽഎം, കൊറിയൻ എയർലൈൻസ്, ഹവായിയൻ എയർലൈൻസ്, ബ്രിട്ടീഷ് എയർവേയ്‌സ്, ഡെൽറ്റ എയർലൈൻസ്, ഇത്തിഹാദ് എയർവേയ്‌സ് എന്നിവയാണുള്ളത്. ഇന്ത്യയുടെ എയർ ഇന്ത്യക്ക് ആദ്യത്തെ 20 ൽ പോലും സ്ഥാനം നേടാനായിട്ടില്ല.


ഇക്കോണമി  ക്ലാസിന്റെ പേരിലും മികച്ച കാബിൻ ക്രൂവിന്റെ പേരിലും വെർജിൻ ഓസ്‌ട്രേലിയ പുരസ്‌കാരം നേടിയിരിക്കുന്നു.
സുരക്ഷ, ഇൻഫ്‌ലൈറ്റ് എക്‌സ്പീരിയൻസ് എന്നിവയുടെ അടിസ്ഥാനത്തിൽ എയർലൈനുകളുടെ റാങ്കുകൾ നിർണയിക്കുന്ന വെബ്‌സൈറ്റാണ് എയർലൈൻ റേറ്റിംഗ്‌സ്.കോം. മൾട്ടി അവാർഡ് വിന്നിംഗ് ഇൻഫ്‌ളൈറ്റ് ഇന്നൊവേഷനുകൾ, ഓപറേഷനൽ സേഫ്റ്റി, എൻവയോൺമെന്റൽ ലീഡർഷിപ്പ്, സ്റ്റാഫുകളുടെ പ്രചോദനം തുടങ്ങിയവ നോക്കിയാണ് എയർ ന്യൂസിലാൻഡിനെ 2020 ലെ മികച്ച കമ്പനിയായി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് എയർലൈൻ റേറ്റിംഗ്‌സ്.കോം വ്യക്തമാക്കുന്നത്. എയർലൈൻ റേറ്റിംഗ്‌സ്.കോമിന്റെ ഏഴ് എഡിറ്റർമാരാണ് വിമാനക്കമ്പനികളുടെ റേറ്റിംഗ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമെ പ്രധാനപ്പെട്ട സേഫ്റ്റി ആൻഡ് ഗവൺമെന്റ് ഓഡിറ്റുകളും ഇക്കാര്യത്തിൽ പരിഗണിച്ചിട്ടുണ്ട്. വിമാനങ്ങളുടെ പ്രായം, യാത്രക്കാരുടെ റിവ്യൂകൾ, ലാഭകരം, ഇൻവെസ്റ്റ്‌മെന്റ് റേറ്റിംഗ്, പ്രൊഡക്ട് ഓഫറിംഗ്‌സ്, സ്റ്റാഫ് റിലേഷൻ എന്നിവയടങ്ങിയ 12 നിർണായകമായ മാനദണ്ഡങ്ങളെ ഇക്കാര്യത്തിൽ റാങ്കിംഗ് നിർണയിക്കുന്നതിന് അടിസ്ഥാനമാക്കിയിരുന്നു.

 

Latest News