ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞു- സുമിത്ര മഹാജന്‍

ഭോപ്പാല്‍- മധ്യപ്രദേശില്‍ ബി.ജെ.പി ഭരിക്കുമ്പോള്‍ തന്റെ ലോക്‌സഭാ മണ്ഡലമായ ഇന്‍ഡോറിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും സര്‍ക്കാരിനെ വിമര്‍ശിക്കാനും കോണ്‍ഗ്രസ് നേതാക്കളെ ആശ്രയിച്ചിരുന്നുവെന്ന് മുന്‍ ലോക്‌സഭാ സ്പീക്കറും ബി.ജെ.പി നേതാവുമായ സുമിത്രാ മഹാജന്‍.

ശിവരാജ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് ഇന്‍ഡോറിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാട്ടാന്‍ താന്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നതെന്ന് അവര്‍ പറഞ്ഞു. ബി.ജെ.പിയുടെ ഭാഗമായതിനാല്‍ തനിക്ക് പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞിരുന്നില്ലെന്നും സുമിത്ര മഹാജന്‍ പറഞ്ഞു.

എന്റെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ എനിക്ക് അവര്‍ക്കെതിരെ സംസാരിക്കാന്‍ കഴിയില്ല. എന്നാല്‍ ഇന്‍ഡോറിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാണിക്കേണ്ടത് അനിവാര്യമായിരുന്നു. ഇതിനായി കോണ്‍ഗ്രസ് നേതാക്കളായ ജിതുപട്വാരിയോടും തുളസി സില്‍വാട്ടിനോടും താന്‍ വിഷയം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു- സുമിത്ര മഹാജന്‍ പറഞ്ഞു.

 

Latest News