Sorry, you need to enable JavaScript to visit this website.

എ.എല്‍.എമാര്‍ക്ക് അധികാരം തലയ്ക്ക് പിടിക്കുന്നുവെന്ന് മുന്‍ കശ്മീര്‍ ഗവര്‍ണര്‍

ഗോവ- എം.എല്‍.എ ആകുന്നതോടെ ഒരാള്‍ക്ക് അധികാരമത്ത് തലയ്ക്ക് പിടിക്കുന്നുവെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. മഹാത്മാ ഗാന്ധിയാണ് രാഷ്ട്രീയത്തില്‍ ധാര്‍മികത കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുജീവിതത്തില്‍ ആദ്യമായി ധാര്‍മികതയെ കുറിച്ച് സംസാരിച്ചത് ബുദ്ധനായിരുന്നു. ജീവിതത്തില്‍ ധാര്‍മികത പാലിക്കാന്‍ ഗാന്ധി എല്ലാവരേയും ഉണര്‍ത്തി. അതൊരു വലിയ കാര്യമാണ്- ഗവര്‍ണര്‍ പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാന്ധി കഥ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഇക്കാലത്ത് രാഷ്ട്രീയത്തില്‍ കണ്ടുവരുന്ന ആര്‍ത്തിയേയും അധികാര ഭ്രാന്തിനെ കുറിച്ചും ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് പറഞ്ഞത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കുമ്പോള്‍ മാലിക്കായിരുന്നു ഗവര്‍ണര്‍. ഈ മാസം മൂന്നിനാണ് അദ്ദേഹം ഗോവ ഗവര്‍ണറായി ചുമതലയേറ്റത്.

 

Latest News