Sorry, you need to enable JavaScript to visit this website.

കേരളത്തിൽ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം- വരും ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ  നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചതിനെത്തുടർന്നാണ് മഴക്കുള്ള സാധ്യത രൂപപ്പെട്ടത്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടലിൽ രണ്ട് ന്യൂനമർദങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. തെക്കുപടിഞ്ഞാറൻ അറബിക്കടൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ മധ്യഭാഗം എന്നിവിടങ്ങളിൽ ഒന്നും ലക്ഷദ്വീപിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ മറ്റൊരു ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്. ഇവ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ലക്ഷദ്വീപിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Latest News