മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശ യാത്രകളില്‍- ഹൈക്കോടതി 

കൊച്ചി- സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായി. മന്ത്രിമാര്‍ക്ക് വിദേശയാത്രകള്‍ നടത്താനാണ് താല്‍പര്യമെന്നും സര്‍ക്കാര്‍ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിനെതിരെയുള്ള കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം. വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം നാളികേര വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മൂന്ന് മാസത്തിനുളളില്‍ ഉത്തരവ് നടപ്പിലാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഒരു വര്‍ഷമായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് നടപ്പിലാക്കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശയാത്രകളിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥലോബിയുടെ തടവിലാണെങ്കില്‍ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ വിമര്‍ശിച്ചു. വാക്കാലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. 

Latest News