'നിര്‍മല അല്ല, നിര്‍ബല'; ധനമന്ത്രിയെ കളിയാക്കി കോണ്‍ഗ്രസ്

ന്യൂദല്‍ഹി- സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞ് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലേക്കു നീങ്ങാന്‍ കാരണം സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മ ആണെന്ന് കോണ്‍ഗ്രസ്. ധനമന്ത്രി നിര്‍മല സീതാരമന് കൂടുതല്‍ ചേരുന്ന പേര് നിര്‍ബല എന്നാണെന്നും ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എംപി പറഞ്ഞു. സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് സ്വന്തമായി തീരുമാനം എടുക്കാന്‍ അനുമതിയില്ലാത്ത ധനമന്ത്രി എന്നു സൂചിപ്പിച്ചാണ് നിര്‍മലയെ നിര്‍ബലയെന്നു വിശേഷിപ്പിച്ചത്. 'ഞങ്ങള്‍ക്ക് അങ്ങയോട് ബഹുമാനമുണ്ട്. പക്ഷെ ചിലപ്പോഴൊക്കെ നിര്‍മല എന്ന പേരിനു പകരം നിര്‍ബല എന്ന പേരാണ് ചേരുക എന്ന് ചിന്തിക്കാറുണ്ട്,' ചൗധരി പറഞ്ഞു. 

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയ പുതിയ കണക്കുകള്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. അഞ്ചു ശതമാനമായിരുന്ന വളര്‍ച്ച 4.5 ആയി ഇടിഞ്ഞിരിക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ ഭിന്നിപ്പിക്കുന്ന നയങ്ങളാണ് ഈ തകര്‍ച്ചയ്ക്ക കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
 

Latest News