Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ വിദ്യാർഥിയെ വെടിവെച്ചുകൊന്ന കേസിൽ അമേരിക്കൻ പൗരൻ പിടിയിൽ

വാഷിംഗ്ടൺ- ഇന്ത്യൻ വിദ്യാർത്ഥിയെ വെടിവെച്ചുകൊന്ന കേസിൽ അമേരിക്കൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരിൽനിന്നുള്ള അഭിഷേക് സുദീഷ് ഭട്ടിനെ വെടിവെച്ചു കൊന്ന കേസിൽ കീഴടങ്ങിയ അമേരിക്കൻ പൗരനായ എറിക് ടോൺ(42ഃനെയാണ് അറസ്റ്റ് ചെയ്തത്. മോട്ടലിൽ പാർട് ടൈം ജോലി കൂടി ചെയ്യുന്ന 25-കാരനായ അഭിഷേകിനെ കഴിഞ്ഞദിവസമാണ് വെടിവെച്ചുകൊന്നത്. സാൻ ബെർണാഡിനോയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ കംപ്യൂട്ടർ സയൻസിൽ മാസ്റ്റർ ഡിഗ്രി വിദ്യാർഥിയാണ് അഭിഷേക്. വ്യാഴാഴ്ച ഉച്ചയോടെയാണ് അഭിഷേക് വെടിയേറ്റു മരിച്ചത്.
 

Latest News