Sorry, you need to enable JavaScript to visit this website.

പുകയില ഉല്‍പന്നങ്ങളിലെ മായം നിഷേധിച്ച് സൗദി അധികൃതര്‍

റിയാദ്- മായം ചേർക്കുന്നത് കാരണം പുതിയ പുകയില ഉൽപന്നങ്ങളിൽ രുചി, വാസന വ്യത്യാസം പ്രകടമാകുന്നുണ്ടെന്ന ആരോപണം സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി നിഷേധിച്ചു.

ചില കമ്പനികൾ സിഗരറ്റുകളുടെ ബാഹ്യരൂപങ്ങളിൽ മാറ്റം വരുത്തിയതോടൊപ്പം ഈർച്ചപ്പൊടികളടക്കമുള്ള വസ്തുക്കൾ ചേർക്കുന്നുണ്ടെന്നാണ് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നത്. എന്നാൽ എല്ലാ പോർട്ടുകളിലൂടെയും ഇറക്കുമതി ചെയ്ത സിഗരറ്റുകളുടെ സാമ്പിളുകൾ ലബോറട്ടറികളിൽ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അവയിലടങ്ങിയ നിക്കോട്ടിൻ, ടാർ, കാർബൺ മോണോക്‌സൈഡ്, ഈർപ്പം തുടങ്ങിയ അംഗീകൃത അളവിൽ മാത്രമേയുള്ളൂവെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു.

നികുതി മുദ്ര നിർബന്ധമാക്കിയതിനാൽ സിഗരറ്റുകളുടെ പുറം പാക്കിംഗ് മാറ്റാൻ എല്ലാ കമ്പനികൾക്കും നിർദേശം നൽകിയിരുന്നു. എന്നാൽ അതിനുള്ളിലെ ഘടകങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ല. വിദേശ രാജ്യങ്ങളിൽ സിഗരറ്റ് കമ്പനികൾ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ തന്നെയാണ് ഇവിടെയും പാലിക്കുന്നത്. നികുതി മുദ്ര നിയമം പാലിക്കുന്നതിനാൽ നിർമാണ സ്ഥലവും അതിന്റെ ഗുണമേന്മയും ഉപഭോക്താക്കൾക്ക് ഉറപ്പുവരുത്താനുമാകുമെന്നും അതോറിറ്റി വ്യക്തമാക്കി.

Latest News