Sorry, you need to enable JavaScript to visit this website.

സൗദി ഓഡിറ്റ് റിപ്പോർട്ട് രാജാവിന് സമർപ്പിച്ചു; 20 ബില്യൻ റിയാൽ മിച്ചം

ഓഡിറ്റ് റിപ്പോർട്ട് രാജാവ് പരിശോധിക്കുന്നു

റിയാദ്- ജനറൽ ഓഡിറ്റിംഗ് ബ്യൂറോയുടെ 59 ാം റിപ്പോർട്ട് ബ്യൂറോ പ്രസിഡന്റ് ഡോ. ഹുസാം ബിൻ അബ്ദുൽ മുഹ്‌സിൻ അൽഅൻഖരിയുടെ നേതൃത്വത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് സമർപ്പിച്ചു. 


വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ട്രഷറിയിൽ 20 ബില്യൻ റിയാൽ മിച്ചം വെക്കാനായെന്ന് ഡോ. ഹുസാം അൽഅൻഖരി അറിയിച്ചു. കഴിഞ്ഞ വർഷം നേടിയതിനേക്കാൾ 127 ശതമാനം അധികമാണിത്.

വിവിധ വകുപ്പുകളുമായി സഹകരിച്ച് 66 ബില്യൻ റിയാലിന്റെ ഇടപാടുകൾ പരിശോധിച്ചുവരികയുമാണ്. ഓഡിറ്റ് ബ്യൂറോയെ 270 ലധികം സർക്കാർ വകുപ്പുകളുമായി ശാമിൽ പോർട്ടൽ വഴി ബന്ധിപ്പിച്ചിട്ടുണ്ട്.

ഓഡിറ്റ് മേഖലയിൽ ആയിരത്തോളം സ്വദേശികൾക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും ഇപ്പോഴും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രവിശ്യയിലും ജില്ല ആസ്ഥാനങ്ങളിലും ബ്യൂറോ ഓഫീസുകളുടെ നിർമാണം നടന്നുവരികയാണ്. മന്ത്രി ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാനും ചടങ്ങിൽ സംബന്ധിച്ചു.

Latest News