Sorry, you need to enable JavaScript to visit this website.

സൗദിയിൽ സ്‌പോൺസർ ജോലി ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങളിൽ ലെവിയിളവ്

റിയാദ്- സ്ഥാപനമുടമയായ സൗദി പൗരൻ ജോലി ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങളിലെ നാലു വിദേശികൾക്ക് മാത്രമേ ഇഖാമ പുതുക്കുന്നതിനുള്ള ലെവിയിളവ് അനുവദിക്കുകയുള്ളൂവെന്ന് തൊഴിൽ മന്ത്രാലയം ഓർമിപ്പിച്ചു. സ്ഥാപനമുടമ ജീവനക്കാരനായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അത്തരം ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയിളവ് ലഭ്യമാകില്ല. സ്വന്തം സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ സൗദി പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും ബിനാമി ബിസിനസ് നിയന്ത്രിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ അടിത്തറയായ ചെറുകിട, ഇടത്തരം മേഖലയെ സഹായിക്കുന്നതിനുമാണ് ഈ നടപടി. സാമൂഹിക സുരക്ഷ പദ്ധതിയിൽ ഉപയോക്താക്കൾക്ക് വീട് അറ്റകുറ്റപണികൾക്കുള്ള സഹായം താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.


വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


എന്നാൽ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനുള്ള സഹായം തുടരും.
വിഷൻ 2030 പ്രകാരം രാജ്യം സ്വകാര്യമേഖലക്കാണ് കൂടുതൽ ഊന്നൽ നൽകുന്നതെന്നും ആഭ്യന്തര മൊത്ത ഉൽപാദനം 40 ശതമാനത്തിൽ നിന്ന് 65 ശതമാനത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ പദ്ധതികൾ വഴി 2030 വരെ 200 ബില്യൻ റിയാലാണ് സ്വകാര്യമേഖലയുടെ ഉത്തേജനത്തിന് നീക്കിവെച്ചിട്ടുള്ളത്.

Tags

Latest News