Sorry, you need to enable JavaScript to visit this website.

ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ പാർക്കിന് ജര്‍മന്‍ എഞ്ചിനീയറുടെ പേര് 

റിച്ചാർഡ് ബോഡേക്കർ

റിയാദ്- ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ പാർക്കുകളിലൊന്നായ അൽഹജർ പാർക്കിന് ജർമൻ എഞ്ചിനീയറായ റിച്ചാർഡ് ബോഡേക്കറുടെ പേര് നൽകാൻ സാംസ്‌കാരിക മന്ത്രിയും ഡിപ്ലോമാറ്റിക് അതോറിറ്റി മേധാവിയുമായ ബദർ ബിൻ അബ്ദുല്ല രാജകുമാരൻ നിർദേശിച്ചു. 46 വർഷത്തോളം റിയാദ് നഗരവികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ചാണ് ഈ മരണാനന്തര ബഹുമതി.


1973 മുതൽ റിയാദ് വികസന സമിതിയുടെ കൺസെൽട്ടന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം റിയാദിലെ നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ പാർക്കുകൾ, കിംഗ് അബ്ദുൽ അസീസ് സെന്ററിന്റെയും നാഷണൽ പാർക്കിന്റെയും ചുറ്റുമുള്ള പാർക്കുകൾ, അൽഹുകും കൊട്ടാരത്തിന് ചുറ്റും 100 ഈത്തപ്പനകളുള്ള പാർക്ക് തുടങ്ങിയവ നിർമിച്ചതും വാദി ഹനീഫ നവീകരണവും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു നടന്നത്.

Latest News