അറബികളെ തേടി അഞ്ചുവര്‍ഷം മുമ്പത്തെ പല്ലിന്റെ കഥ

ജിദ്ദ- ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ വായില്‍നിന്ന് 232  പല്ലുകള്‍ പുറത്തെടുത്ത സംഭവം അറബികളുടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

പക്ഷേ, പല്ലുകള്‍ പുറത്തെടുക്കുന്നതിനുള്ള ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായ ആശിക്ക് ഗവായി എന്ന കൗമാരക്കാരന്‍ ഇപ്പോള്‍ യുവാവായി കാണുമെന്ന് മാത്രം.

മുംബൈയിലെ ജെ.ജെ. ഹോസ്പിറ്റലില്‍ ആശിക് ഗവായി എന്ന 17 കാരന്‍ വിദ്യാര്‍ഥിക്ക് 2014 ജൂലൈ 21 ന് നടത്തിയ ശസ്ത്രകിയായുടെ വാര്‍ത്തയാണ് അറബിയില്‍ തര്‍ജമ ചെയ്ത് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കൗതുകത്തോടെ പ്രചരിപ്പിക്കുന്നത്.

ഡെന്റല്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്നാണ് അസാധാരണമായി പല്ലുകള്‍ വളര്‍ന്ന ആശിക്കിനെ അന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

 

Latest News