സുഹൃത്തിന്റെ  മകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍, 40കാരന്‍ പിടിയില്‍

ഹൈദരാബാദ്-കൂട്ടുകാരന്റെ മകള്‍ക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച 40കാരന്‍ പിടിയില്‍. ഹൈദരാബാദിലെ കച്ചിഗുഡയിലാണ് സംഭവം. പ്രതിക്കെതിരെ പോക്‌സോ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.അച്ഛന്റെ സുഹൃത്ത് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതായി കുട്ടി വീട്ടില്‍ അറിയിച്ചിരുന്നു.  തുടര്‍ന്ന് പെണ്‍കുട്ടിയോട് മാന്യമായി പെരുമാറണമെന്ന് വീട്ടുകാര്‍ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും വീണ്ടും ആവര്‍ത്തിച്ചതിനാല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Latest News